 
പീരുമേട് :പ്രളയത്തിൽ തകർന്ന ദേശീയപാത183 ന്റെ സംരക്ഷണ ഭിത്തിനിർമ്മിക്കാൻ അനുമതി ലഭിച്ചു.കേന്ദ്ര ഉപരിതല മന്ത്രാലയമാണ് ഇതിനായി 5.14 കോടി അനുവദിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ 15ന് ഉണ്ടായ ശക്തമായ കാലവർഷത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കോട്ടയം കുമളി റോഡിൽ മുപ്പത്തി അഞ്ചാം മൈൽ മുതൽ കുട്ടിക്കാനം വരെ നിരവധി സ്ഥലങ്ങളാണ് ഉരുൾപൊട്ടലുണ്ടായത്. പുല്ലുപാറ .ചുഴുപ്പ് ,അമഗിരി, മരുതുംമൂട്,തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ റോഡിന്റെ വശം ഇടിഞ്ഞ് മണ്ണ്ഒലിച്ചു പോയി. വലിയ കുഴികൾ രൂപപ്പെട്ടു. ചില സ്ഥലങ്ങളിൽ ടാറിങ് ഉൾപ്പെടെ പൊളിഞ്ഞു പോയി . റോഡ് ഇടിഞ്ഞ സ്ഥലങ്ങളിൽ ടാർ വീപ്പകൾ നിരത്തിയാണ് അപായ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. മാസങ്ങൾ കഴിഞ്ഞിട്ടും പണി നടക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. . കുട്ടിക്കാനം മുതൽ മുപ്പത്തി അഞ്ചാം മൈൽ വരെ കുത്തനെ കയറ്റവും കുത്തനെ ഇറക്കവുമായതിനാൽ അപകട സാദ്ധ്യത എപ്പോഴുമുണ്ട്. മൂടൽ മഞ്ഞും അപകടത്തിന് കാരണമാകാറുണ്ട്. മഴക്കാലമായാൽ വാഹനാപകടങ്ങൾ ഇവിടെ ഒരു തുടർക്കഥയാണ്. റോഡിന്റെ സംരക്ഷണഭിത്തി പൂർത്തിയാകുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും വാഹനയാത്രികരും. ഓരോ സ്ഥലങ്ങളിലും വേണ്ട പണികളുടെ ടെൻഡർ നടപടികൾ നടന്നു വരുകയാണെന്നും ടെൻഡർ പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് പണി ആരംഭിക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.
വീപ്പകൾക്ക്
ടൂറിസത്തിന്
മുതൽക്കൂട്ട്
ഏറെ വാഹനത്തിരക്കുള്ള ദേശീയപാത 183 കടന്നുപോകുന്ന കോട്ടയം കുമളി റോഡിൽ മുപ്പത്തി അഞ്ചാം മെൈൽമുതൽ കുമളിവരെയുള്ള റോഡിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. നല്ല റോഡെന്ന പേരും പെരുമയും ഉണ്ടായിരുന്നത് പ്രളയത്തിൽ റോഡ് ഇടിഞ്ഞ് പോയതോടെ വിവിധ ഭാഗങ്ങൾ അപകടമേഖലയായി മാറിയിരുന്നു. കുട്ടിക്കാനം, വാഗമൺ, പരുന്തുംപാറ തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രധാന റോഡെന്ന നിലയിൽ നിലവിലെ അവസ്ഥ ഏറെ പ്രശ്നങ്ങൾക്ക് ഇടവരുത്തിയിരുന്നു. റോഡ് ഇടിഞ്ഞ സ്ഥലങ്ങളിൽ വീപ്പകൾ വച്ചും ചരട് കെട്ടിയുമൊക്കെ അപകട മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് പലപ്പോഴും വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടുമായിരുന്നില്ല.അതുകൊണ്ടുതന്നെ അപകടങ്ങളും അടിക്കടി സംഭവിക്കുമായിരുന്നു.ദേശീയപാതയിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതോടെ അപകട ഭീഷണി ഒഴിവായി ടൂറിസംവിസന രംഗത്ത് പുത്തൻ ഉണർവ്വുമുണ്ടാകും.