camp
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അൽ അസ്ഹർ മെഡിക്കൽ കോളേിന്റെ സഹകരണത്തോടെ കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽനടത്തിയ മെഡിക്കൽ ക്യാമ്പ് പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ആലക്കോട് : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അൽ അസ്ഹർ മെഡിക്കൽ കോളേിന്റെ സഹകരണത്തോടെ കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. .പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. . ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ദാമോദരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സോജൻ, മെമ്പർമാർമാരായ കെ. എസ്. ജോൺ, ഷൈനി സന്തോഷ്,നൈസി ഡെനിൽ, ജിനോ കുരുവിള,ഹെഡ്മാസ്റ്റർ സജി മാത്യു, റിയാസ് മുഹമ്മദ്,കരിമണ്ണൂർ പഞ്ചായത്ത് അംഗങ്ങളായ ആൻസി സിറിയക്, ജിസ് ആയത്തുപാടം, ടെസ്സി വിൽസൺ,ബിബിൻ അഗസ്റ്റിൻ, ഷേർലി സെബാസ്റ്റ്യൻ, സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബേബി തോമസ് എന്നിവർ സംസാരിച്ചു.ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി അംഗം ജിജി സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
അൽ അസ്ഹർ മെഡിക്കൽ കോളേജുമായി സഹകരിച്ചു നടത്തുന്ന 3 ക്യാമ്പുകളിൽ ആദ്യത്തെ ക്യാമ്പ് ആണ് കരിമണ്ണൂരിൽ നടന്നത്. അടുത്ത ക്യാമ്പുകൾ കോടിക്കുളം, കലയന്താനി എന്നിവിടങ്ങളിൽ നടക്കും. ക്യാമ്പിൽ പങ്കെടുത്തവർക്ക്
ആരോഗ്യ ഇൻഷുറൻസ് കാർഡ് മുഖേന സൗജന്യ തുടർ ചികിത്സാ സൗകര്യവും സൗജന്യ ശസ്ത്രക്രിയ സൗകര്യവും ലഭ്യമാക്കുമെന്ന് അൽ അസ്ഹർ മെഡിക്കൽ കോളേജ് പ്രതിനിധികൾ അറിയിച്ചു.