പൊന്നന്താനം: പൊന്നന്താനം ഗ്രാമീണ വായനശാലയിൽ വാർഷിക പൊതുയോഗവും വായനദിനാചരണ പരിപാടികളുടെ ഉദ്ഘാടനവും ഇന്ന് വായനശാലാ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ നിർവ്വഹിക്കും.
വാർഷിക റിപ്പോർട്ട് വരവു ചിലവു കണക്കും ബഡ്ജറ്റും അവതരിപ്പിക്കും. 2022 - 2025 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തും. വായനമാസാചരണത്തിന്റെ ഭാഗമായി സെമിനാറുകൾ, പഠനക്ലാസ്സുകൾ, വനിതാപുസ്തക ചർച്ചകൾ തുടങ്ങി വിവിധ പരിപാടികൾ നടത്തും.
വായനദിന സന്ദേശം നൽകിക്കൊണ്ട്‌ഡോ. സുമേഷ്‌ജോർജ്,ജോർജ്‌ജോസഫ്, വിൻസന്റ് മാത്യു, ഷിജോ അഗസ്റ്റിൻ, എൻ.സി. ലാലച്ചൻ, എം എൻ ലളിത ടീച്ചർ,ജോസഫ് എൻ.വി., ഷെറിൻ കിഷോർ എന്നിവർ സംസാരിക്കും