തൊടുപുഴ : കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ ഓരോ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷ നൽകുന്നതിന് ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഗാന്ധിജി സ്റ്റഡി സെന്റർ കരിങ്കുന്നം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ജലജന്യ രോഗങ്ങളെ കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതിനും കുടിവെള്ള സ്രോതസ്സുകളുടെ പരിശോധനയും പരിശീലനവുംനടത്തും.കരി​ങ്കുന്നം പഞ്ചായത്തി​ലെ 7,1,13 വാർഡുകളിൽ നി​ന്നുള്ളവർക്കായി​ തിങ്കളാഴ്ച്ച രാവിലെ 10.30 ന് കരിങ്കുന്നം കൃഷി ഭവനിൽ വച്ച് പരി​ശീലനം നടത്തും. .പരി​ശീലനത്തി​ൽ പങ്കെടുക്കുന്നവർ ഒരു ലിറ്റർ കുടിവെള്ളവും, ആധാർകാർഡുമായി എത്തിച്ചേരണമെന്ന് ഗാന്ധിജി സ്റ്റഡി സെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ അറിയിച്ചു.