തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുത്ത ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച്ച രാവിലെ 10ന് തൊടുപുഴ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തുമെന്ന് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അറിയിച്ചു.സമരം ഡി.സി.സി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യും.
മുഴുവൻ മണ്ഡലം കമ്മിറ്റി കളുടെയും നേതൃത്വത്തിൽ ചൊവ്വാ ഴ്ച കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമര പരമ്പര സൃഷ്ടിക്കും
ഇൻകംടാക്‌സ് ഓഫീസ് പടിക്കൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ സമരം ഉദ്ഘാടനം ചെയ്യും. മുതലക്കോടം പോസ്റ്റ് ഓഫീസിനു മുന്നിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയ് .കെ. പൗലോസ്, ഇടവെട്ടിയിൽ ഡിസിസി സെക്രട്ടറി ഷിബിലി സാഹിബ്, ഏഴല്ലൂരിൽ ഡിസിസി സെക്രട്ടറി എൻ.ഐ ബെന്നി,, അരിക്കുഴയിൽ ഡിസിസി സെക്രട്ടറി ചാർളി ആന്റണി, വഴിത്തലയിൽ ഡിസിസി സെക്രട്ടറി റ്റി.ജെ.പീറ്റർ,, കരിങ്കുന്നത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് ,മുട്ടം ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ ഡിസിസി സെക്രട്ടറി പി. എസ്. ചന്ദ്രശേഖര പിള്ള എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.