 
തൊടുപുഴ:സെയിൽസ് പ്രൊമോഷൻ തൊഴിലാളികളുടെ ജോലി സുരക്ഷ സർക്കാരുകൾ നിയമ നിർമ്മാണത്തി ലൂടെ സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് ഭാരതീയ മെഡിക്കൽ ആന്റ് സെയിൽസ് റപ്രസന്ററ്റീവ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് വാസുദേവ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ്.വിനയകുമാർ മുഖ്യഭാഷണം നടത്തി. യോഗത്തിൽ ജില്ലാ സെക്രട്ടറി വിശാൽ ചന്ദ്രൻ, ബി.എം.എസ് ജില്ല വൈസ് പ്രസിഡന്റ് കെഎം സിജു,ജില്ല ജോയിന്റ് സെക്രട്ടറിമാരായ നമസൂര്യ, അജിത് കെ.ആർ, അനിൽകുമാർ, ജില്ലാ ട്രഷറർ അഭിജിത് മോഹനൻ , ജില്ലാ വൈസ് പ്രസിഡന്റ് മാരായ സജിത്ത് മോഹൻകുമാർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.