march
കെസിവൈഎം നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്

ചെറുതോണി : മലയോര ജനതയുടെ ആശങ്ക വർദ്ധിപ്പിച്ചു കൊണ്ടുള്ള ബഫർസോൺ വിഷയത്തിന് എതിരെ ഇടുക്കി രൂപത കെസിവൈഎം നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ സമര ഉദ്ഘാടനം നിർവ്വഹിച്ചു.
സാധാരണക്കാരനെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായി സുപ്രീംകോടതിവിധി മാറിയിരിക്കുകയാണ് എന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു..കെസിവൈഎം രൂപത പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷത വഹിച്ചു. എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. രൂപതാ വികാരി ജനറാൾ ഫാ. അബ്രഹാം പുറയാറ്റ്, കെ സി വൈ എം രൂപതാ ഡയറക്ടർ ഫാ. ജോസഫ് നടുപടവിൽ , ഫാ. ജിൻസ് കാരക്കവയലിൽ, ഫാ. ജോസഫ് പൗവ്വത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.