അടിമാലി. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ ആരംഭിച്ചിരിക്കുന്ന വിശ്വശാന്തി ഡവല്പ് മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ റെപ്‌കോ ഹോം ഫിനാൻസിന്റെ സഹകരണത്തോടെ അടിമാലിയിൽ ഗ്രാമീണ വിജ്ഞാനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. വിശ്വ ശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.വി. നാരയണൻ മുഖ്യപ്രഭാഷണം നടത്തി. റെപ് കോ ഹോം ഫിനാൻസ് ലിമിറ്റഡ് കൊച്ചി മാനേജർ ശ്രീജിത് ആശംസ പ്രസംഗം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ദുർബല വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പരിശീലനം, തൊഴിൽ പരിശീലനം, മറ്റ് സാങ്കേദിക പരിശലനങ്ങൾ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. അടിമാലി ലൈബ്രറി റോഡിൽ കെ.എസ്.ഇ.ബി. കെട്ടിടത്തിന്റെ മുകൾ നിലയിലായിട്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 10 ഓളം കപ്യൂട്ടറുകളും, കോൺഫ്രൻസ് ഹാൾ ലൈബ്രററി എന്നിവ ഇതിനായി ക്രമികരിച്ചിട്ടുണ്ട്.