മൂലമറ്റം: എസ്എൻഡിപി യോഗം മൂലമറ്റം ശാഖയിൽ ചതയദിന പ്രാർത്ഥനയും യൂത്ത് മൂവ്മെൻറ് പൊതുയോഗവുംഇന്ന് നടക്കും.രാവിലെ 6 മുതൽ ഗുരുപൂജ, പുഷ്പാഞ്ജലി.9 മുതൽ പ്രാർത്ഥന. 12.30ന് പ്രസാദമൂട്ട്.ഉച്ചക്ക് ശേഷം 2 ന് യൂത്ത്മൂവ്മെന്റ് വാർഷിക പൊതുയോഗവും തിരഞ്ഞടുപ്പും. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി അജിത് പി രാജു റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ഡോ കെ.സോമൻ. ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാജപ്പൻ വെള്ളാപ്പള്ളി.മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്മെന്റെ യൂണിയൻ പ്രസിഡന്റ് സതീഷ്, സെക്രട്ടറി ശരത് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എം ജി വിജയൻ സംഘടന സന്ദേശം നൽകും.