കട്ടപ്പന : സുപ്രീം കോടതിയുടെ ബഫർ സോൺ ഉത്തരവിനെതിരെ കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ.എമ്മിന്റെ അഭിമുഖ്യത്തിൽ കട്ടപ്പനയിൽ പന്തംകൊളുത്തി പ്രകടനം നടന്നു. സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്നും ആരംഭിച്ച് ഗാന്ധി സ്ക്വയർ വരെയുള്ള പ്രകടനത്തിൽ രൂപതയിലെ മലയോരമേഖലയിലെ വിവിധ ഇടവകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.എസ്. എം വൈ . എം കട്ടപ്പന ഫൊറോന ഡയറക്ടർ ഫാ. നോബിൾ പൊടിമറ്റത്തിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.മുൻ രൂപതാ സമിതി അംഗം മനു നിരവത്ത് മുഖ്യ പ്രഭാഷണം നൽകി. രൂപത ജനറൽ സെക്രട്ടറി ഡിലൻ കോഴിമല പ്രകടനത്തിന് നേതൃത്വം നൽകി.