ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷൻ ഇടുക്കി ഓഫീസിലേക്ക് ഒരു വർഷത്തേയ്ക്ക് 4 വീലർ വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാൻ താൽപര്യമുളള കുടുംബശ്രീ സംരംഭകരായ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒരു മാസത്തിൽ 1500 കി.മീ വരെ ഓടിക്കാൻ സാധിക്കുന്ന നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. തുടർന്ന് ഓടുന്നതിന് അംഗീകൃത നിരക്ക് അനുവദിക്കും. താൽപ്പര്യമുള്ളവർ ജൂൺ 25 വൈകിട്ട് 5 ന് മുമ്പായി ക്വട്ടേഷൻ ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ., കുയിലിമല എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ നമ്പർ 04862 232223.