പീരുമേട്:കളഞ്ഞു കിട്ടിയ സ്വർണ്ണ മാല വണ്ടിപ്പെരിയാർ 62 ആം മൈൽ സ്വദേശി പോൾ തോമസ് പൊലീസിൽ ഏൽപ്പിച്ചു. വാളാർ ഡി എസ്റ്റേറ്റ് കുരിശ് പള്ളിയിൽ പ്രാർഥിക്കാ നെത്തിയതായിരുന്നു പോൾ തോമസിന് സ്വർണ്ണ മാല റോഡിൽ നിന്നും കളഞ്ഞ് കിട്ടിയത്. ഒരു പവൻ തൂക്കം വരുന്നമാല ലഭിച്ചതിനെ തുടർന്ന് പോൾ തോമസ് അടുത്ത വ്യാപാര സ്ഥാപനത്തിലേൽപ്പിച്ച് അന്വേഷിച്ചെത്തുന്ന ഉടമയ്ക്ക് തിരികെ നൽകണമെന്ന് അറിയിച്ചു. മാല അന്വേഷിച്ച് ആരും എത്താത്തിനെ തുടർന്നാണ് പോൾ തോമസ് സ്വർണ്ണ മാല വണ്ടിപ്പെരിയാർ പൊലീസിൽ ഏൽപിച്ചത്.