നെടുങ്കണ്ടം : കോമ്പയാർ കമ്മ്യൂണിറ്റി ഹാൾ നിർമ്മാണോദ്ഘാടനവും വിവിധ റോഡുകൾ, ശൗചാലയം എന്നിവയുടെയും ഉദ്ഘാടനം എം.എം മണി എംഎൽഎ നിർവ്വഹിച്ചു.കോമ്പയാർ റീത്ത് പള്ളിപടിയിൽ നിർമ്മിച്ചിരുന്ന കാലഹരണപ്പെട്ട ടൗൺ ഹാൾ പൊളിച്ച് മാറ്റിയിടത്താണ് പുതിയതായി മിനി ടൗൺ ഹാൾ നിർമ്മിക്കുന്നത്. 20 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ടൗൺ ഹാളിന്റെ താഴെ മുറിയും ശൗചാലയവും,മുകളിലെ നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന ഹാളും നിർമ്മിക്കും. ആറ് മാസത്തിനുള്ളിൽ പണി പൂർത്തികരിക്കാനുള്ള പ്രവർത്തനമാണ് നടത്തി വരുന്നത്. നിർമ്മാണം പൂർത്തികരിച്ച എണ്ണുകാലപ്പടികൊട്ടാരപ്പടി റോഡ് എം.എം മണി എംഎൽഎ അനുവദിച്ച ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും കമലാലയപ്പടികാലച്ചിറപ്പടി റോഡ് 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കേമ്പയാർ ടൗണിൽ നിർമ്മിച്ച ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനം നടന്നത്. കോമ്പയാർ ടൗണിൽ നടന്ന പൊതുസമ്മേളനം എം.എം മണി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിച്ചു.