ഉടുമ്പന്നൂർ : ഉടുമ്പന്നൂർ പഞ്ചായത്തിലെ ഒൻപത് ലൈബ്രറികളുടെ കൂട്ടായ്മയായ ലൈബ്രിറി കൗൺസിൽ ഉടുമ്പന്നൂർ പഞ്ചായത്ത് സമിതി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തുന്നു.ഇന്ന് രാവിലെ പത്തിന് ഉടുമ്പന്നൂർ പി കെ ഡെക്കറേഷൻ ഹാളിൽ നടക്കുന്ന പരിപാടി ലൈബ്രറി കൗൺസിൽ തൊടുപുഴ താലൂക്ക് സെക്രട്ടറി പി കെ സുകുമാരൻ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി ക്കു ശേഷം , പ്ളസ് ടുവിന് ശേഷം പഠന വഴികൾ സാദ്ധ്യതകൾ ' എന്ന വിഷയത്തിൽ എം ജി യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ ബാബു പള്ളിപ്പാട്ട് ക്ലാസ്സ് നയിക്കും.