lion
ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 310 സിയുടെ ബഡ്‌ജറ്റ് അവതരണം ലയൺസ് ഗവർണർ വി.സി. ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു. മോനമ്മ കോക്കാട്, റിയാസ് അഹമ്മദ്, രാജൻ നമ്പൂതിരി, സാജു ജോർജ്, സിബി ഫ്രാൻസിസ്, എബ്രഹാം പഞ്ഞിക്കാരൻ, ജയാനന്ദ കിളികാർ, ടി.യു. കുരുവിള, വി. അമർനാഥ്, ഡോ. ജോസഫ് മനോജ്, ആനി മനോജ്, വി.എസ്. ജയേഷ്, കെ.വി. മത്തായി, ഡോ. ബീന രവികുമാർ, റോയ് വർഗീസ്, ടി.പി. സജി, സാംസൻ തോമസ്, കുര്യൻ ജോൺ, തോമസ് ജേക്കബ്‌, ദാസ് മങ്കിടി, എം. ശിവാനന്ദൻ എന്നിവർ സമീപം

കൊച്ചി: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെ കീഴിൽ 145 ലയൺസ് 9.78 കോടി രൂപ ചെലവിൽ സേവന പ്രവർത്തനങ്ങൾ നടപ്പാക്കും. ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സാമൂഹിക പ്രതിപദ്ധതാ പങ്കാളികളുടെയും സഹകരണത്തോടെ എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് പദ്ധതികൾ നടപ്പാക്കുകയെന്ന് നിയുക്ത ഗവർണർ ഡോ. ജോസഫ് മനോജ് പറഞ്ഞു. നിർദ്ധനരായ യുവതികൾക്ക് സമൂഹവിവാഹം, വിധവകൾക്ക് വീട്, പുഴകളുടെ സംരക്ഷണം, പ്രമേഹത്തിനെതിരെ പ്രതിരോധ പരിപാടികൾ, വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗ്, നഗരങ്ങളിലെ ശുചീകരണം, പ്ലാസ്റ്റിക് മുക്ത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക. ബഡ്‌ജറ്റ് അവതരണം ഗവർണർ വി.സി. ജെയിംസ് ഉദ്ഘാടനം ചെയ്തു.