നെടുംകണ്ടം: പി.യു.പി.എസ് സംഘടിപ്പിച്ച വായനാദിനാഘോഷ യോഗവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജീഷ് മുതുകുന്നേൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ധനേഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സഹദേവൻ, മെമ്പർമാരായ ലേഖ, ഷിഹാബ്, മഹേശൻ, ഹെഡ്മാസ്റ്റർ സിബി പഞ്ചായത്ത് സെക്രട്ടറി അജികുമാർ, അദ്ധ്യാപകൻ ദീപു, എ.ഇ.ഒ സുരേഷ് എന്നിവർ പങ്കെടുത്തു.