നെടുങ്കണ്ടം: മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മദ്യപിച്ചുള്ള വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് നെടുങ്കണ്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജെ.ആർ.ടി.ഒ കെ.ബി ഗീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റോവിൻ റോട്രിഗസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തിനിടെ 260 കേസുകളെടുത്ത പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റ് ക്ലാസ് നടത്താൻ നിർദ്ദേശം നൽകിയത്. നെടുങ്കണ്ടം സി.ഐ ബിനു, എക്സൈസ് പ്രിവന്റീവ് ആഫീസർ അബ്ദുൾ സലാം, ഫോറൻ സിക്ക് സർജൻ ഡോ. പ്രശാന്ത്, എം.വി.ഐമാരായ ഹഫിസ് യൂസഫ്, അരുൺകുമാർ എന്നിവർ പങ്കെടുത്തു.