നെടുങ്കണ്ടം: ആൾ ഇന്ത്യ ദലിത് റൈറ്റ്സ് മൂവ്മെൻ്റ് നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനാചരണം നടത്തി. പഞ്ചായത്തംഗം ലേഘാ ത്യാഗരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് അജീഷ് മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറിയും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സുരേഷ് പള്ളിയാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. ത്യാഗരാജൻ, സുരേന്ദ്രൻ എം.ടി, കെ.പി. കുഞ്ഞ്, വിജയമ്മ സുകുമാരൻ, തമ്പി ഓലിക്കൽ, സിബി എബ്രഹാം, വിൻസൻ്റ് സി.എം, ഷാജി ടി.കെ, സന്തോഷ്. ടി എന്നിവർ പ്രസംഗിച്ചു.