നെടുങ്കണ്ടം: കേരള കോൺഗ്രസ് (എം) ഉടുമ്പൻചോല നിയോജകമണ്ഡലം നേതൃസംഗമം നടന്നു. നെടുങ്കണ്ടം കിഴക്കേകവല സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി പുളിയൻകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റും കാർഷിക കടാശ്വാസ കമ്മീഷൻ അംഗവുമായ ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സംസ്ഥാന, ജില്ലാ നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന പ്രസിഡന്റുമാർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടത്തു.