നെടുങ്കണ്ടം: രാമക്കൽമേട്ടിൽ നിന്ന് തമിഴ്നാടിന്റെ വിദൂര ദൃശ്യം കൂടുതൽ തെളിച്ചത്തിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കാണാൻ പറ്റുന്ന രീതിയിൽ അനുകൂല കാലാവസ്ഥയായതോടെ സഞ്ചാരികളുടെ ഒഴുക്ക്. കാഴ്ചകൾ കാണാൻ ദിവസവും നിരവധി പേരാണ് രാമക്കൽമേട്ടിലേക്കെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല കാലാവസ്ഥ തുടരുന്നതു കൊണ്ടാണ് വിദുരദൃശ്യം മനോഹരമാകുന്നതെന്ന് ഡി.ടി.പി.സിയും അറിയിച്ചു. ഇതിന് പുറമെ ആമപ്പാറയിൽ അനർട്ട് സ്ഥാപിച്ചിരിക്കുന്ന സോളാർ ഹൈബ്രിഡ് പവർ പ്ലാൻ്റ് കാണാനും സഞ്ചാരികളുടെ തിരക്കേറി. പദ്ധതി കമ്മിഷൻ നടന്നതിന് ശേഷം ആയിരക്കണക്കിന് സഞ്ചാരികളാണ് മേഖലയിൽ എത്തിയത്.