തൊടുപുഴ: അന്താ രാഷ്ട്ര ഒളിമ്പിക് ദിനാചരണം 23 ന് തൊടുപുഴ, നെടുങ്കണ്ടം, വണ്ടമറ്റം എന്നീ ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിൽ വിവിധ പരിപാടികളോടെ നടത്താൻ അസോസിയേഷൻ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
തൊടുപുഴയിലെ ഒളിമ്പിക് ദിനാചരണം 23 ന് രാവിലെ 9 മണിക്ക് വെങ്ങല്ലൂർ സിഗ്‌നലിനു സമീപത്തു നിന്നും ദീപശിഖാ പ്രയാണത്തോടെ ആരംഭിക്കും.
നെടുങ്കണ്ടത്തു 23 നു രാവിലെ ജൂഡോ അസോസിയേഷന്റെ സഹകരണത്തോടെ ഒളിമ്പിക് ദീപശിഖാ പ്രയാണം നടത്തും.
വണ്ടമറ്റത്ത് ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദീപശിഖാ പ്രയാണവും , വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ സ്വിമ്മിംഗ് ചലഞ്ചും നടത്തും.