കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാ വാരാഘോഷത്തോടനുബന്ധിച്ച് 2000 പുസ്തകങ്ങൾ ശേഖരിക്കുന്നു. 'എന്റെ ക്ലാസ് ലൈബ്രറിയ്ക്ക് എന്റെ പുസ്തകം' എന്ന പരിപാടിയിൽ ശേഖരിക്കുന്ന പുസ്തകങ്ങൾ 40 ക്ലാസ് ലൈബ്രറികൾ ഒരുക്കുന്നതിനായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. വരാഘോഷത്തിന്റെ ആദ്യദിനമായ 20ന് പുസ്തക ശേഖരത്തിലേയ്ക്കായിട്ട് ഓരോ കുട്ടിയും ഓരോ അദ്ധ്യാപകനും കുറഞ്ഞത് ഒരു പുസ്തകമെങ്കിലുമായിട്ടാകും സ്‌കൂളിൽ എത്തുക. പുസ്തക സമാഹരണം മുൻ ഹെഡ്മാസ്റ്റർ ജോസഫ് മുരിങ്ങമറ്റം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പത്രസമർപ്പണം, പത്രപാരായണം, വായനാ മത്സരം, പ്രശ്‌നോത്തരി, പോസ്റ്റർ രചന, കഥപറച്ചിൽ, കവിതാപാരായണം, പ്രസംഗ മത്സരം, പ്രഭാഷണം, പുസ്തകപ്രദർശനം, പുസ്തകപരിചയം തുടങ്ങിയ പരിപാടികൾ നടത്തും.