 
ഉടുമ്പന്നൂർ: 2022- 23 വർഷത്തെ വാർഷിക പദ്ധതിയ്ക്ക് അന്തിമ രൂപം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ആസൂതണ സമിതി ഉപാദ്ധ്യക്ഷൻ ടി.എം സുബൈർ സ്വാഗതവും വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ശാന്തമ്മ ജോയി നന്ദിയും പറഞ്ഞു. ഈ വർഷത്തെ എം.ജി സർവകലാശാല ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഉടുമ്പന്നൂർ സ്വദേശിനി ഗോപിക വി. ഷാജുവിനെ ചടങ്ങിൽ ആദരിച്ചു.