 
തൊടുപുഴ: സി.പി.എം തൊടുപുഴ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവകേരള വികസന സദസ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 10ന് ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി വി.എസ്. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സഖാവ് രാജീവ് പുഷ്പാംഗദൻ സ്വാഗതവും ടി.കെ. സുകു നന്ദിയും പറഞ്ഞു. അഡ്വ. സി.കെ. വിദ്യാസാഗർ, ഗോകുലം ഗ്രൂപ്പ് ഡയറക്ടർ പുഷ്പാംഗദൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.എം. റഷീദ്, അഡ്വ. പ്രവീൺ, അഡ്വ. രാജേഷ്, അഡ്വ. കൃഷ്ണകുമാർ, റിട്ട. അദ്ധ്യാപകൻ ശിവശങ്കരൻ നായർ എന്നിവർ പങ്കെടുത്തു.