vijayan
വായനാദിനാചരണത്തിന്റെ ഭാഗമായി വായനാസ്‌നേഹിയും പന്ത്രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകങ്ങളുടെ ശേഖരത്തിനുടമയുമായ മണക്കാട് മുക്കുറ്റിയിൽ എൻ. വിജയനെ തപസ്യ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. അശോകൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

തൊടുപുഴ: വായനാദിനാചരണത്തിന്റെ ഭാഗമായി വായനാസ്‌നേഹിയും 12,​500 ലധികം പുസ്തകങ്ങളുടെ ശേഖരത്തിനുടമയുമായ മണക്കാട് മുക്കുറ്റിയിൽ എൻ. വിജയനെ തപസ്യ ജില്ലാ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. അശോകൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ രക്ഷാധികാരി പി.കെ. രാധാകൃഷ്ണൻ, മേഖലാ സെക്രട്ടറി വി.കെ. ബിജു, ജില്ലാ ജന. സെക്രട്ടറി എസ്.എൻ ഷാജി, ജില്ലാ സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.