കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കട്ടപ്പന ശാഖയുടെ ബാലജനയോഗം കുട്ടികളുടെ പ്രവേശനോത്സവം നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.ഡി. ബിനു, ബാലജന യോഗം കൺവീനർ പി.എം. സജീന്ദ്രൻ, സി.കെ. വത്സ, എ.എൻ. സാബു, ഷീബ വിജയൻ, കെ.ബി. രേഷ്മ എന്നിവർ പ്രസംഗിച്ചു.