കട്ടപ്പന: എസ്.എൻ.ഡി.പി യോഗം വാഴവര ശാഖയിലെ വനിതാ സംഘത്തിന്റെയും കുമാരി സംഘത്തിന്റെയും സംയുക്ത വാർഷിക പൊതു യോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വത്സ അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി ലതാ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കുമാരിസംഘം യൂണിയൻ സെക്രട്ടറി ആര്യാ മോൾ കമലാസനൻ, ശാഖാ പ്രസിഡന്റ് ടി.ആർ. രജീഷ്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഷൈലജ അഭയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.