തൊടുപുഴ: കേരള പുലയർ മഹാസഭയുടെ യുവജന വിഭാഗമായ കേരള പുലയർ യൂത്ത് മൂവ്‌മെന്റിന്റെയും മഹിളാ വിഭാഗമായ കേരള പുലയർ മഹിളാ ഫെഡറേഷന്റെയും സംയുക്ത കൺവെൻഷൻ കെ.പി.വൈ.എം ജനറൽ സെക്രട്ടറി കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. എയ്ഡഡ് മേഖല നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് കെ.ആർ. രാജേഷ് പറഞ്ഞു. തൊടുപുഴ എൻ.എസ്.എസ് ഹാളിൽ ചേർന്ന കൺവെൻഷനിൽ കെ.പി.എം.എഫ് യൂണിയൻ പ്രസിഡന്റ് ശോഭന തങ്കച്ചൻ അദ്ധ്യക്ഷയായി. കെ.പി.എം.എഫ് സംസ്ഥാന അസി. സെക്രട്ടറി ഇന്ദിര രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ നേതാക്കളായ സംസ്ഥാന സമിതിയംഗം സി.സി. ശിവൻ, കെ.പി.വൈ.എം വൈസ് പ്രസിഡന്റ് എൻ.കെ. ഗിഷീഷ് കുമാർ, കെ.പി.എം.എഫ് പ്രസിഡന്റ് സജിത കൃഷ്ണൻ, സെക്രട്ടറി അഞ്ചു, വൈസ് പ്രസിഡന്റ് കൗസല്യ, സുനിത രാജീവ്, അച്ചാമ്മ കൃഷ്ണൻ, വത്സ മോഹൻ, കെ.കെ. രാമചന്ദ്രൻ, ആതിര സോമൻ, കെ.കെ. സാജു, സുരേഷ് കണ്ണൻ, യൂണിയൻ പ്രസിഡന്റ്, എം.കെ. പരമേശ്വരൻ, ജില്ലാ അസി. സെക്രട്ടറി കെ.ജി. സോമൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.എം.എഫ് യൂണിയൻ പ്രസിഡന്റായി ശോഭന തങ്കച്ചൻ, സെക്രട്ടറിയായി സുനിതാ രാജീവ്, കെ.പി.വൈ.എം യൂണിയൻ പ്രസിഡന്റായി ഫെബിൻ, സെക്രട്ടറിയായി ശരത് എ.എസ് എന്നിവരെയും തിരഞ്ഞെടുത്തു.