കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയന്റെയും പോഷക സംഘടനയായ യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ തേനി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 8.30 മുതൽ രണ്ട് മണിവരെ യൂണിയൻ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തിയത്. വിദഗ്ദ്ധ ഡോക്ടർമാർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ആശുപത്രിയിൽ എത്തുന്നതിനാവശ്യമായ യാത്ര, ഭക്ഷണം എന്നിവയും ശസ്ത്രക്രിയയും മരുന്നും സൗജന്യമായി ഒരുക്കി. ഉദ്ഘാടന യോഗത്തിൽ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. ബിനീഷ് അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുബീഷ് വിജയൻ, പ്രവീൺ വട്ടമല, വൈശാഖ് പുറ്റടി, വിശാഖ് തുളസിപ്പാറ, ദിലീപ് ചീന്തലാർ എന്നിവർ പ്രസംഗിച്ചു. 600ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.