prakash-babu
പീരുമേട് മണ്ഡലം സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: നരേന്ദ്ര മോഡിയുടെ ഭരണത്തിൽ രാജ്യവ്യാപകമായി മതന്യൂനപക്ഷങ്ങൾ വേട്ടായാടപ്പെടുകയാണെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. പ്രാകാശ് ബാബു പറഞ്ഞു. സി.പി.ഐ പീരുമേട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീരുമേട് എസ്.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന് കൺവീനറായ എം. ആന്റണി, രാജമ്മ തമ്പിക്കുട്ടി, ടി. സുഭാഷ് എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ എ.ജി. ഗോപി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, അസി. സെക്രട്ടറി സി.യു. ജോയി, നേതാക്കളായ ഇ.എസ്. ബിജിമോൾ, മാത്യു വർഗീസ്, വാഴൂർ സോമൻ എം.എൽ.എ, പ്രിൻസ് മാത്യു, ജോസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.