കുളമാവ്: എസ്.എൻ.ഡി.പി യോഗം കുളമാവ് ശാഖാ യോഗത്തിന്റ വാർഷിക പൊതുയോഗം നടത്തി. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യോഗം ഉദ്ഘാടനം ചെയ്തു. 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും ബാക്കി പത്രവും ബഡ്ജറ്റും യോഗം അംഗീകരിച്ചു. ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി.പി. ജിജോ പള്ളിത്തറയിൽ പ്രസിഡന്റ്, രാജു കുളത്തിങ്കൽ വൈസ് പ്രസിഡന്റ്, ശശികുമാർ നെടുങ്ങേലിൽ സെക്രട്ടറി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അന്ധവിദ്യാർത്ഥിയായ നവനീത് രാജേഷിനെ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യോഗത്തിൽ വിതരണം ചെയ്തു. പി.പി. ജിജോ, രാജു കുളത്തിങ്കൽ, ശശികുമാർ നെറുകയിൽ, സുമിത്ത് സുകുമാരൻ, അജിത്ത്, മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.