തൊടുപുഴ: ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളീബോൾ ചാമ്പ്യൻഷിപ്പ് മൂന്നാം ദിവസവും ആവേശകരമായി മുന്നേറുന്നു. പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാർട്ടർ ഫൈനൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ആതിഥേയരായ ഇടുക്കി ജില്ല പുരുഷാ- വനിത വിഭാഗങ്ങളിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എറണാകുളം ടീമിനെ എതിരില്ലാതെ മൂന്ന് സെറ്റുകളിൽ കോട്ടയം വനിതാ ടീം പരാജയപ്പെടുത്തി. സെമി ഫൈനലിലേക്ക് യോഗ്യത നേടി. അഡ്വ. എ. രാജ് എം.എൽ.എ,​ ഇടുക്കി എസ്.പി ആർ. കറുപ്പസ്വാമി,​ വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ, ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, സ്റ്റേറ്റ് മെമ്പർ കെ.എൽ. ജോസഫ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, മുൻ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും ജില്ലാ ബേസ്‌ബോൾ അസോസിയേഷൻ പ്രസിഡന്റുമായ രാജു തരണിയിൽ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മത്സരങ്ങൾ രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് 10 വരെ തുടരും. മത്സരങ്ങൾ സൗജന്യമായി കാണാം. രണ്ടു വിഭാഗങ്ങളിലും സെമിഫൈനൽ മത്സരങ്ങൾ 20ന് വൈകിട്ട് അഞ്ച് മുതൽ ആരംഭിക്കുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി. കുര്യാക്കോസ് അറിയിച്ചു.