നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം കല്ലാർ ശാഖാ പ്രവർത്തക യോഗം പ്രസിഡൻ്റ് പി.എസ്. വിനയന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൗൺസിലർ ജയൻ ഉദ്ഘാടനം ചെയ്ത് സംഘടനാ സന്ദേശം നൽകി. സെക്രട്ടറി സുമേഷ് സ്വാഗതം ആശംസിച്ചു. വനിതാ സംഘം പ്രസിഡൻ്റ് സരസമ്മ പീതാംബരൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി അജീഷ്, നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാൻ കെ.കെ. രാജു, മാനേജ്മെൻ്റ് കമ്മിറ്റി അംഗം സലിൻ കുമാർ, വൈസ് പ്രസിഡന്റ് സുധർശനൻ, ശാഖാ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ, യൂത്ത് മൂവ്മെൻ്റ് പ്രവർത്തകർ, കുടുംബയോഗ ചെയർമാൻ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.