പീരുമേട്: തോട്ടം തോഴിലാളികളുടെ ശബള വർദ്ധന അടിയന്തിരമായി നടപ്പിലാക്കണമെന്നും തൊഴിലാളികളുടെ പാർപ്പിട പദ്ധതി നടപ്പിലാക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശപ്പെട്ടു. ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ (ഐ.എൻ.ടി.യു.സി) സമര പ്രഖ്യാപന കൺവെൻഷൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.സി പ്രസിഡന്റ് സി.പി. മാത്യു, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.വി. ജോർജ്ജ്, ഷാഹുൽ ഹമീദ്, പി.കെ. രാജൻ, ടി.ആർ. ഗോപാലകൃഷ്ണൻ, പി.ടി. വർഗീസ്, എസ്. ഗണേശൻ, ജോൺ ഉലഹന്നാൻ, അരുൺ പൊടിപാറ, വി.ജി. ദിലീപ്, പി.എം. ജോയി, പി.എം. വർക്കി, ജി. മഹേന്ദ്രൻ, പാപ്പച്ചൻ വർക്കി, കെ. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.