 
വെള്ളത്തൂവൽ: സി.പി.എം വെള്ളത്തൂവൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നവകേരള സദസ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.ജി. ജയദേവന്റെ അദ്ധ്യക്ഷതയിൽ വെള്ളത്തൂവൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന നവകേരള സദസിൽ ഇ.ജി. സത്യൻ, ഡോ. സി.കെ. റോയി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് റോമിയോ സെബാസ്റ്റ്യൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.