നെടുങ്കണ്ടം: പച്ചടി കുരിശുപാറയിൽ നിന്ന് അനധികൃതമായി ഓട്ടോറിക്ഷയിൽ സൂക്ഷിച്ച 7.5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മംഗലത്ത് വീട്ടിൽ ജിനിൽ ഇമ്മാനുവലിനെ അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.ആർ. ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷനേജ് കെ, സി.ഇ.ഒമാരായ രതീഷ് കുമാർ, ജയിംസ് അരുൺ രാജ്, ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.