നെടുങ്കണ്ടം: കാമാക്ഷിയുടെ പരിസര പ്രദേശമായ കൂട്ടക്കല്ല്, ജൂബിലി മൗണ്ട് എന്നിവിടങ്ങളിൽ മോഷണം വ്യാപകമാവുന്നു. ആറുമാസത്തിനിടെ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് ഇവിടെയുണ്ടായത്. പ്രദേശത്തുനിന്ന് ഇരുചക്രവാഹനങ്ങൾ, വാഹനങ്ങളിലെ പെട്രോൾ, വാഴക്കുല, കുടിവെള്ളത്തിന് ഉപയോഗിക്കുന്ന മോട്ടോർ, വയറിങ് സാധനങ്ങൾ, കാപ്പിക്കുരു, പാത്രങ്ങൾ എന്നിവ മോഷണം പോയതായി പ്രദേശവാസികൾ പറയുന്നു. ചങ്ങലയിൽ പൂട്ടിയിരുന്ന ബുള്ളറ്റ് മോഷണം പോയിരുന്നു. തങ്കമണി പൊലീസും ഡോഗ് സ്ക്വാഡും പ്രദേശത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നതായി തങ്കമണി പൊലീസ് പറയുന്നു.