കുമളി: വാട്ടർ അതോറിട്ടിയുടെ കുമളി- കൊല്ലംപട്ടട പമ്പിങ് ലൈൻ വലിയക്കണ്ടത്ത് പൊട്ടിയതിനാൽ തകരാറ് പരിഹരിക്കുന്നത് വരെ ഈ പ്രദേശത്തേക്കുള്ള പമ്പിങ് താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. ഇതുമൂലം സ്പ്രിങ്‌വാലി, ചെളിമട, ചോറ്റുപാറ, മുരിക്കടി, കൊല്ലംപട്ടട, ലബ്ബക്കണ്ടം, പെരിയാർ കോളനി, മന്നാക്കുടി, പളിയക്കുടി എന്നീ മേഖലകളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.