പീരുമേട്: പഞ്ചായത്തിൽ നവകേരള വികസന സദസ്സ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മറ്റി അംഗങ്ങളായ ആർ. ദിനേശൻ. എസ്. സാബു. വി.എസ് .പ്രസന്നൻ, അലക്‌സ് പടിപ്പറിൽ, വിജയകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി. വിജയികൾക്ക് ആദരവ് നൽകി. ലാഡ്രം ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ പാമ്പനാറ്റിൽ നടന്ന നവകേരള വികസന സദസ്സ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു . പി.എ. ജേക്കബ് സി.ആർ. സോമൻ ,ബി. ഷൈജൻ എന്നിവർ സംസാരിച്ചു .പാമ്പനാർ നടന്ന സദസ് സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. സി.ആർ. സോമൻ. വൈ എം ബെന്നി എ.രാമൻ എന്നിവർ സംസാരിച്ചു . പാമ്പനാർ ഈസ്റ്റ് ലോക്കൽ
കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ.. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗീ അനൂപ് ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ബി. സിജിമോൻ സംസാരിച്ചു. എസ്.എസ്.എൽ.സി. വിജയിച്ച വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിച്ചു.