പീരുമേട്: കേരളത്തിൽ വിതരണത്തിന് ശേഖരിച്ച് വച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾതമിഴുനാട്അതിർത്തിയിൽ നിന്നും പിടിച്ചെടുത്തു. കമ്പം ഗൂഡല്ലൂർ പ്രദേശങ്ങളിൽ ശേഖരിച്ചു വച്ചിട്ടുള്ളതായി കേരള പൊലീസിന് രഹസ്യ സന്ദേശംലഭിച്ചതിനെത്തെ തുടർന്ന് തമിഴ്‌നാട് പൊലീസിനെ വിവരം അറിയച്ചതനുസരിച്ച് നടത്തിയ പരിശോധനയിൽനിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടികൂടിയത് .ഉത്തമ പാളയം പൊലീസ് സൂപ്രണ്ട് സരേയ ഗുപ്ത, ഇൻസ്‌പെക്ടർ പിച്ചെ പാണ്ടിയൻ, സബ് ഇൻസ്‌പെക്ടർ കതിരേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.കമ്പം സ്വദേശികളായ സതീഷ് (35 )വേലവൻ(39)എന്നിവരെ കമ്പം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിനു സമീപത്തെ ഗോഡൗണിൽ പരിശോധിച്ച് ലഹരിവസ്തുക്കൾ കണ്ടെത്തിയത്‌ഗോഡൗണുകളിൽപുകയില ഉത്പ്പന്നങ്ങൾ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ട നിലയിലായിരുന്നു. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കമ്പം ഗോഡൗണിൽ എത്തിച്ച് ഇവിടെനിന്നും ഏറിയപങ്കും കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു പതിവ്. ഇടനിലക്കാരെ ഉപയോഗിച്ച് എത്തിക്കുകയാണ് ഇവരുടെ പ്രധാന തന്ത്രം. കുമളി ,വണ്ടിപ്പെരിയാർ, പീരുമേട് ,ഏലപ്പാറ പഞ്ചായത്തുകളിൽ നിരോധിത പുകയില ഉൽത്പ്പന്നങ്ങൾ എത്തുന്നത് സംബന്ധിച്ച് ലഭിച്ച സൂചനയാണ് അറസ്റ്റിന് വഴിതെളിച്ചത്. .