വണ്ണപ്പുറം: കെ.എസ്.എസ്.പി.യു. വണ്ണപ്പുറം യൂണിറ്റ് സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണം പി.എൻ.പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ആചരിച്ചു. പ്രൊഫ.കെ.യു.ചാക്കോ ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റ്റി.കെ.ശിവപ്രസാദ് അദ്ധ്യക്ഷതവഹിച്ചു. യൂണിറ്റ് രക്ഷാധികാരി കെ.ആർ പ്രഭാകരൻ നായർ, ബ്ലോക്ക് പ്രസിഡന്റ് എം.ജെ.ലില്ലി ടീച്ചർ, ലീലാ തങ്കൻ, ജോർജ്ജ് റ്റി.സി.എന്നിവർ സാഹിത്യരചനകൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി, റ്റി.സി. ജോർജ്ജ് സ്വാഗതവും ജോയിന്റ് കൺവീനർ എം.ബി. ശശി കൃതജ്ഞതയും പറഞ്ഞു.