
തൊടുപുഴ:പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശികകൾ ഉടൻ നൽകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. തൊടുപുഴയിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി. സംസ്ഥാനക്കമ്മിറ്റിയംഗം വി.കെ.മാണി സംഘടനാ പ്രമേയം അവതരിപ്പിച്ചു. പതിമൂന്നാം തവണയും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആർ.രഘുനാഥൻ നായരെ കൺവെൻഷനിൽ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ സെക്രട്ടറി എ.എൻ.ചന്ദ്രബാബു, ട്രഷറർ റ്റി . ചെല്ലപ്പൻ , എൻ.പ്രേമകുമാരിയമ്മ,എം.കെ.ഗോപാല പിള്ള , എൻ.പി. പ്രഭാകരൻ നായർ, റ്റി.കെ.കുര്യാക്കോസ്,എം.ജെ. ലില്ലി, എം.ജെ. മേരി, പി.ഡി.ദാനിയേൽ, വി.വി. ഫിലിപ്പ്, കെ.പി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.