ചെറുതോണി : കൊവിഡ് പ്രതിരോധത്തിനായി വ്യാപാര ശാലകളിൽ സൂക്ഷിച്ചിരിക്കുന്ന സാനിറ്റൈസർ കുടിച്ച് ഫിറ്റായി ഇവിടെ ഒരാൾ....അതും വൈദ്യുത ബോർഡിലെ ജീവനക്കാരൻ. വ്യാപാരികൾക്കും പൊതു ജനങ്ങൾക്കുംചില്ലറ ബുദ്ധിമുട്ടല്ല ഇയാൾ വരുത്തുന്നത്. ഡ്യൂട്ടിക്ക് പോകാതെ മദ്യലഹരിയിൽ കട തിണ്ണകളിലും, എടി എം കൗണ്ടറുകളിലും മറ്റും കിടന്നുറങ്ങുകയാണ് പതിവ്.
ദിവസം മുഴുവനും മദ്യലഹരിയിൽ കഴിഞ്ഞുകൂടുന്ന ഇയാൾ മഹരിക്കായി വ്യാപാര ശാലകളിലെ പ്രതിരോധത്തിനായി സൂക്ഷിച്ചിരിക്കുന്ന സാനിറ്റൈസറുകൾ എടുത്തു കുടിക്കുകയാണ് പതിവ്. ഇത് പതിവായതോടെ വ്യാപാരികൾ അലിയാരെ കാണുമ്പോൾ സാനിറ്റൈസർ എടുത്ത് മാറ്റുന്ന അവസ്ഥയാണുള്ളത്.
സാനിറ്റൈസർ കഴിച്ച് നിരവധി ആളുകൾ കൊവിഡ് കാലഘട്ടത്തിൽ അപായപ്പെട്ടിരുന്നു. നേർപ്പിക്കുക പോലും ചെയ്യാതെ നേരിട്ട് സാനിറ്റൈസർ പതിവായി കുടിക്കുന്ന അലിയാർ അപകടങ്ങളെ തരണം ചെയ്യുന്നതും പൊതുജനങ്ങൾക്ക് അത്ഭുതമാവുകവുകയാണ്, ഒപ്പം ശല്യവും.