കട്ടപ്പന :കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ചും ധർണ്ണയും എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ ലിനു ജോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി ശ്രീഹരി രാജ്, പ്രസിഡന്റ് അമൃതേഷ് ഷാജി, ഗൗതം എം എസ്,ജിനീഷ രാജൻ എന്നിവർ പങ്കെടുത്തു.