മൂന്നാർ: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ: മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 5,7,8 ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കവിയരുത്. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളും അനുബന്ധരേഖകളും സീനിയർ സൂപ്രണ്ടന്റ് ഗവ.എംആർ.എസ് മൂന്നാർ, ന്യൂ കോളനി പി.ഒ എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തിയതി: ജൂൺ 25. ഫോൺ 9447067684, 9447167843.