jiji
മലയാള ഭാഷ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു സംസാരിക്കുന്നു.

ഇടുക്കി:ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റേയും കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിന്റേയും പി.എൻ. പണിക്കൻ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തിൽ മലയാള ഭാഷ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവ്വഹിച്ചു. കട്ടപ്പന കോളേജ് പ്രിൻസിപ്പാൾ ഡോ. വി. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് തെരഞ്ഞെടുത്ത പുസ്തകങ്ങളെ അധികരിച്ച് പ്രസംഗ മത്സരവും ചർച്ചയും നടത്തി. പ്രസംഗമത്സരത്തിൽ കട്ടപ്പന കോളേജ് പിജി വിദ്യാർത്ഥി അലൻജിത്ത് ടി.ആർ, അനന്തുപ്രസാദ്, അമർ സനാദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചർച്ചയ്ക്കുള്ള വിഷയം വായനയുടെ പരിണാമം കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിലെ ഡോ. അജിത് കുമാർ പി. അവതരിപ്പിച്ചു. വായനയുടെ പരിണാമത്തെ കുറിച്ചു അദ്ദേഹം ക്ലാസുമെടുത്തു.മലയാള വിഭാഗം മേധാവി ഡോ. ഡി.വി. അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, പി.എൻ. പണിക്കൻ ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ പ്രീത് ഭാസ്‌കർ, പ്രൊഫ. അനുലക്ഷ്മി എൻ തുടങ്ങി അദ്ധ്യാപകരും വിദ്യാർത്ഥികളും വായനയുടെ പരിണാമം എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്തു.