 
കരിമണ്ണൂർ: രാഹുൽ ഗാന്ധിയെ വേട്ടയാടി കോൺഗ്രസിനെ തകർക്കാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്. രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാനുള്ള ഇ.ഡിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് കരിമണ്ണൂർ ബ്ളോക്ക് കമ്മിറ്റി കരിമണ്ണൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് പ്രസിഡന്റ് എ.എം. ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോൺ നെടിയപാല, സി.പി. കൃഷ്ണൻ അഡ്വ. ആൽബർട്ട് ജോസ്, മനോജ് കോക്കാട്ട്, മാത്യു എം. ജോൺ, ബേബി തോമസ്, ടി.കെ. നാസർ, മനോജ് തങ്കപ്പൻ, സജി കണ്ണപ്പുഴ, ജോഷി എടാട്ട് എന്നിവർ പ്രസംഗിച്ചു. ധർണയ്ക്ക് മുന്നോടിയായി നടന്ന മാർച്ചിന് രാജു ഓടയ്ക്കൽ, ദിലീപ് ഇളയിടം, കെ.ആർ. സോമരാജ്, സുശീല ചന്ദ്രൻ, നൈസി ഡെനിൽ, ആൻസി സോജൻ, ആൻസി സിറിയക്, ബിന്ദു പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി.