നെടുങ്കണ്ടം :വായന മാസാചരണത്തോടനുബന്ധിച്ച് കഥകളും പാട്ടുകളും പറഞ്ഞു നൽകി കൊണ്ട് കൂട്ടുകാർക്ക് ഉത്സവമേളം തീർത്ത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ആന്റണി മുനിയറ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമാദ്ധ്യാപിക ദേവി ടീച്ചർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സ്‌കൂളിലെ വിവിധ ക്ലബ്ബുകൾ ആയ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര കായിക ഗണിതശാസ്ത്ര പ്രവർത്തി പരിചയ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു