തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വവത്തിൽ എം ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ ഇരുപത് റാങ്ക്കളും ഉന്നതവിജയവും കരസ്ഥമാക്കിയ ന്യൂമാൻ കോളേജ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജി മോൾ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദനയോഗം കേന്ദ്രസർക്കാരിന്റെ ഹോണററി കോൺസെലറും റിസോഴ്സ് പേഴ്സണമായ ഡോ. കെ എഎച്ച് ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സെയ്ദ് മുഹമ്മദ്‌ റാവുത്തർ വിദ്യർത്തികളോട് സംവാദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടരിയേറ്റ് മെമ്പർ കെ എം എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സക്കീർ സംസ്ഥാനപ്രവർത്തങ്ങൾ വിഷദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ഐ ഷാജി, ജില്ലാ കമ്മിറ്റി അംഗം ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.ഒന്നാം റാങ്ക് ജേതാവ് അപർണ അനിൽ മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി .കെ മൂസ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ഇസ്മായിൽ പനക്കൻ നന്ദിയും പറഞ്ഞു.