മൂലമറ്റം: എസ്എൻഡിപി ശാഖയിൽ ചതയ പ്രാർത്ഥനയും യൂത്ത്മൂവ് മെന്റ് പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കെ.പി രാജേഷ് കൊച്ചു കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗം രാഹുൽ കെ രാജേഷ് അനുശോചന പ്രമേയവും, അഭിഷേക് ഗോപൻ സ്വാഗതവും പറഞ്ഞു. തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ വൈസ്. ചെയർമാൻ ഡോ.കെ സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ.രാജപ്പൻ മുഖ്യ പ്രഭാഷണവും ശാഖാ സെക്രട്ടറി എം.ജി.വിജയൻ സംഘടന സന്ദേശവും യൂത്ത്, മൂവ്മെന്റ് സെക്രട്ടറി അജിത് പി രാജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അഭിഷേക് ഗോപൻ (പ്രസിഡന്റ്),അശ്വിൻ സുനിൽ വൈപ്പുന്നയിൽ (വൈസ് പ്രസിഡന്റ്), രാഹുൽകെ രാജേഷ് (സെക്രട്ടറി), വിഷ്ണു രാജേന്ദ്രൻ (ജോയ്ന്റെ സെകട്ടറി), അർജുൻ മോഹൻദാസ് (ട്രഷറാർ),അശ്വിൻ സുനിൽ, അർജ്ജുൻ ബിറ്റാജ്, യദുകൃഷ്ണ, അനൂപ് (യൂണിയൻ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.